ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു:ജോസ് കെ മാണി

കോട്ടയം: ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ തകര്‍ക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന്
കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. കെ.എം മാണി പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടിക്കെതിരായ നീക്കങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സമിതിയാണെന്നും ഇത്തരത്തില്‍ ജനാധിപത്യ രീതിയിലാണ് ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടതെന്നും ജോസ് കെ. മാണി വ്യക്തമാക്കി. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില കേന്ദ്രങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. കത്ത് നല്‍കിയെന്ന് പറയുന്നവര്‍ അത് കാണിക്കുന്നില്ല. സ്പീക്കര്‍ക്ക് നല്‍കിയ കത്തുകള്‍ ഞങ്ങള്‍ പുറത്തു വിട്ടിട്ടുണ്ടെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

Top