കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. ഉച്ചയ്ക്ക് ശേഷം രണ്ടിന് പാലയിലാണ് യോഗം.

പാലായില്‍ സ്ഥാനാര്‍ത്ഥി ആരാകാണം എന്ന കാര്യത്തില്‍ പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം അറിയുകയാണ് ലക്ഷ്യം. സ്ഥാനാര്‍ത്ഥിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നത്. അതേസമയം നേതാക്കളെ പുറത്താക്കിയതിനെതിരെ ജോസ് വിഭാഗം പിജെ ജോസഫിനെതിരെ നല്‍കിയ ഹര്‍ജി കോട്ടയം മുന്‍സിഫ് കോടതി ഇന്ന് പരിഗണിക്കും.

ഇതിനിടെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും പാലായില്‍ വിജയസാധ്യതയുള്ള നേതാവിനെ തന്നെയായിരിക്കും നിര്‍ത്തുകയെന്നും ജോസ് കെ.മാണി വ്യക്തമാക്കിയിരുന്നു.

Top