സോളാര്‍ കേസ്; ആരോപണം അടിസ്ഥാനരഹിതമെന്ന് ജോസ് കെ മാണി

കോട്ടയം: സോളാര്‍ പീഡന കേസ് സിബിഐക്ക് വിട്ട സംഭവത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. സര്‍ക്കാരിന്റെ മുമ്പില്‍ പല പരാതികളും വരും. അതില്‍ അന്വേഷണം നടന്നേക്കും. ഇതിന് മുന്‍പും തെരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉയര്‍ന്നുവന്നതാണ്. അതിലൊക്കെ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൊടുത്തതാണെന്നും ജോസ് കെ മാണി പറഞ്ഞു.

സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നല്‍കിയ ബലാത്സംഗ പരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ ഏറ്റവും ഉന്നത നേതാക്കള്‍ക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിര്‍ണായകമായ കേസാണ് ഇപ്പോള്‍ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡന പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.

Top