നിയമസഭാ കയ്യാങ്കളിക്കേസ്; നടപടികള്‍ കോടതി വിധി പോലെ നടക്കട്ടേയെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസ് നടപടികള്‍ കോടതി വിധിപോലെ പോകട്ടേയെന്ന് ജോസ് കെ മാണി. തെറ്റും ശരിയും എന്നതില്‍ താനിപ്പോള്‍ പ്രതികരിക്കുന്നില്ല. ഇനി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സഭാ അംഗങ്ങളുടെ പരിരക്ഷയെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

രാജി വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും നിരപരാധിത്വം വിചാരണക്കോടതിയില്‍ തെളിയിക്കുമെന്നുമുള്ള മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാടിനേയും ജോസ് കെ മാണി പിന്തുണച്ചു.

 

Top