രാജ്യസഭാ തെരഞ്ഞെടുപ്പ്; ജോസ്.കെ.മാണിയുടെ പത്രിക തള്ളണമെന്ന എല്‍.ഡി.എഫിന്റെ പരാതി തള്ളി

കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്‍.ഡി.എഫ് നല്‍കിയ പരാതി വരണാധികാരി തള്ളി. ലോക്‌സഭാ അംഗത്വം രാജിവയ്ക്കാതെ രാജ്യസഭയിലേക്ക് നോമിനേഷന്‍ നല്‍കിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളണം എന്നാവശ്യപ്പെട്ട് സി.പി.എം നേതാവ് സുരേഷ് കുറുപ്പ് എം.എല്‍.എയാണ് പരാതി നല്‍കിയത്.

ജോസ്.കെ.മാണിയുടെ നാമനിര്‍ദേശ പത്രികയുടെ രണ്ടാം ഭാഗത്തില്‍ ഇരട്ടപദവി വഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്.

Top