മുന്നണി മാറ്റം; ജോസ് കെ മാണി കാനവുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സിപിഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലെത്തിയാണ് ജോസ് കെ മാണ് കാനത്തെ കണ്ടത്.

ഇടതുമുന്നണി പ്രവേശനം ഉടനുണ്ടാകുമെന്ന് കാനവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജോസ് പ്രതികരിച്ചു. ഭാവി പരിപാടികള്‍ മുന്നണിയുമായി ആലോചിച്ചെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം സിപിഎം നേതാക്കളെ ജോസ് കെ മാണി കണ്ടിരുന്നു. ജോസ് വിഭാഗത്തെ എത്രയും വേഗം എല്‍ഡിഎഫില്‍ എത്തിക്കാന്‍ നീക്കങ്ങളുമായി സിപിഎം മുന്നോട്ടുപോകുമ്പോള്‍, തലസ്ഥാനത്ത് തകൃതിയായ നീക്കങ്ങളാണ് ജോസ് കെ മാണി നടത്തുന്നത്. നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടത്തുകയാണ്. നാളെ എല്‍ഡിഎഫ് യോഗം വിളിക്കാനാണ് സാധ്യത. ഇതില്‍ ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് ജോസ് കെ മാണിയെ മുന്നണിയിലെത്തിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.

Top