ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന്

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കേരള കോണ്‍ഗ്രസില്‍ ശക്തമാവുന്നു. ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയാറല്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കിയതോടെ വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ നടത്തിയ അനുനയ നീക്കങ്ങളെല്ലാം പാളിയിരിക്കുകയാണ്.

ജോസ് കെ. മാണിക്ക് മനംമാറ്റമുണ്ടായാല്‍ ചര്‍ച്ചയ്ക്ക് തയറാണെന്നാണ് ജോസഫിന്റെ നിലപാട്. ചെയര്‍മാന്‍ സ്ഥാനത്തിന് ജോസ് കെ. മാണി വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും ജോസഫ് വ്യക്തമാക്കി. ചെയര്‍മാന്‍ സ്ഥാനം ജോസഫിന് വിട്ടുകൊടുത്തുള്ള അനുരഞ്ജനത്തിന് ജോസ് കെ. മാണിയും തയാറാകാത്ത സ്ഥിതിക്ക് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത.

Top