മിനിറ്റ്‌സില്‍ വ്യാജ ഒപ്പിട്ടു ; ജോസ് കെ മാണിക്കെതിരെ പൊലീസില്‍ പരാതി

Jose K. Mani

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്കെതിരെ തൊടുപുഴ പൊലീസില്‍ പരാതി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ മിനിറ്റ്‌സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത വ്യക്തിയുടെ പേരില്‍ വ്യാജ ഒപ്പിട്ടെന്നാണ് പരാതി. തൊടുപുഴ സ്വദേശി ഫിലിപ്പ് സ്റ്റീഫനാണ് ജോസ് കെ മാണിക്കെതിരെ പരാതി നല്‍കിയത്.

പി ജെ ജോസഫ് വിഭാഗം നേതാവാണ് ഫിലിപ്പ് സ്റ്റീഫന്‍. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കെതിരെ തൊടുപുഴ കോടതിയില്‍ കേസ് കൊടുത്തതും സ്റ്റീഫനായിരുന്നു.

Top