ജോസ് കെ.മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി തിര‍ഞ്ഞെടുത്തു

കോട്ടയം : കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണി എംപിയെ തിര‍ഞ്ഞെടുത്തു. ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർലമെന്ററി പാർട്ടി നേതാവായും ജോസ് കെ.മാണിയെ തിരഞ്ഞെടുത്തു.

നേരത്തെ ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്ത നടപടി കോടതി വിധിയെ തുടർന്ന് അസാധുവായിരുന്നു. തുടർന്ന് പാർട്ടിയെ അംഗീകരിച്ചു കൊണ്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയിൽ പറയുന്ന കമ്മിറ്റി യോഗം ചേർന്നാണ് ഇന്ന് ചെയർമാനെ തിരഞ്ഞെടുത്തത്.

Top