ജോസ്.കെ.മാണിയെ ഡെപ്യൂട്ടി ചെയര്‍മാനാക്കാം ; ഫോര്‍മുലയുമായി പി.ജെ.ജോസഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കെ പുതിയ സമവായ നീക്കവുമായി പിജെ ജോസഫ്. കെഎം മാണിക്ക് ശേഷം കേരളാ കോണ്‍ഗ്രസിനെ നയിക്കാന്‍ സിഎഫ് തോമസ് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ജോസ് കെ മാണിയെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.

നിലവില്‍ കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായിരിക്കെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിക്കകത്തെ സമവായ ഫോര്‍മുലയെന്നും പാര്‍ട്ടിക്കകത്തെ പ്രതിസന്ധികളില്‍ തീരുമാനം വൈകാതെയുണ്ടാകുമെന്നും പിജെ ജോസഫ് അറിയിച്ചു.

Top