ജോസ് കെ. മാണിയുടെ രാജ്യസഭ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് ശബരീനാഥന്‍ എംഎല്‍എ

sabarinathan

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ രാജ്യസഭ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് കെ.എസ്. ശബരീനാഥന്‍ എംഎല്‍എ. പച്ച പരവതാനിയുള്ള ലോകസഭയില്‍ നിന്നും അല്‍പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടുമെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പരിഹാസരൂപേണ കുറിച്ചത്.

മാണിക്ക് സീറ്റ് നല്‍കിയതില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വെച്ചു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരില്‍ ഇരുവര്‍ക്കുമെതിരായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

Top