കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാനത്തെ സമ്മര്‍ദ്ദശക്തിയായി മാറുമെന്ന് ജോസ് കെ മാണി

Jose K. Mani

കോട്ടയം: മഹാസമ്മേളനം കഴിയുന്നതോടെ കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാനത്തെ സമ്മര്‍ദ്ദശക്തിയായി മാറുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി.

വരുംദിനങ്ങളില്‍ കേരളത്തിന്റെ രാഷ്ട്രീയ അജണ്ട തീരുമാനിക്കുക കേരളാ കോണ്‍ഗ്രസ്സ് ആയിരിക്കുമെന്നും ജനകീയ വിഷയങ്ങളില്‍ ശരിയായ നിലപാട് എടുക്കുന്നവര്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് അതിന് പരിഹാരം കാണുന്ന മുന്നണിയുമായി ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കുമെന്നും, മുന്നണി ഏതെന്നതല്ല, നിലപാടാണ് പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയവയുമായി സഹകരിക്കുന്ന പാര്‍ട്ടികളുമായും മുന്നണിയുമായും കേരളാ കോണ്‍ഗ്രസ്സ് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും, പാര്‍ട്ടിയുടെ നേതൃമാറ്റ വിഷയത്തില്‍ പ്രവര്‍ത്തകരെ നിരാശരാക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം, കേരളാ കോണ്‍ഗ്രസ്സ് (എം) മഹാസമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും ശക്തിപ്രകടനവും നടക്കുകയാണ്.

Top