സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പെന്ന് ജോസ് കെ മാണി

കോട്ടയം: സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പെന്ന് ജോസ് കെ മാണി. പാലായില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന 12 സീറ്റുകളില്‍ 12 ഉം നേടും. രണ്ടില ചിഹ്നം കൂടുതല്‍ കരുത്താകുന്നെന്നും ജോസ് കെ മാണി പ്രതികരിച്ചു.

എല്ലാ മേഖലയില്‍ നിന്നും ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായി. കള്ള പ്രചാരണങ്ങളും വ്യക്തിഹത്യയുമുണ്ടായി. അതിനെയെല്ലാം അതിജീവിച്ചുവെന്നും ജോസ് കെ മാണി പ്രതികരിച്ചു.

അടുത്ത അഞ്ച് വര്‍ഷം ചെയ്യുന്ന കാര്യങ്ങള്‍ വെച്ചാണ് എല്‍ഡിഎഫ് വോട്ട് ചോദിച്ചത്. ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top