Jose K Mani-Amit Sha-Meeting

josekmani

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായുമായി കൂടിക്കാഴ്ച നടത്താന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി എം.പി. എന്നാല്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.പി.എ ഭരണകാലത്ത് കര്‍ഷകര്‍ക്ക് എതിരായ നിലപാടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, ജെ.പി. നഡ്ഡ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോസ്.കെ.മാണി.

Top