പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടി; യുഡിഎഫിനെ പരിഹസിച്ച് ജോസ് കെ മാണി

കോട്ടയം: സര്‍ക്കാരിനെതിരായ യുഡിഎഫ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. മുന്നണിയില്‍ നിന്നും പുറത്താക്കിയിട്ട് വിട്ടുനില്‍ക്കരുതെന്ന താക്കീത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും എന്ത് അച്ചടക്ക നടപടിയാണ് ഇതെന്നും ജോസ് പരിഹസിച്ചു.

വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണെന്ന് നിയമസഭ രേഖയില്‍ പറയുന്നുണ്ട്. അദ്ദേഹം പാര്‍ട്ടി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അവര്‍ അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മുന്നണിക്ക് വിപ്പ് നല്‍കാനുള്ള അധികാരമില്ല. ഏത് നിയമത്തിലാണ് ഇത് പറയുന്നതെന്നും ജോസ് കെ മാണി ചോദിച്ചു.

Top