ജോസ് കെ. മാണി നിലവില്‍ പാര്‍ട്ടിയിലില്ല, ഇനി സ്വന്തം വഴി നോക്കാം തുറന്നടിച്ച് പി.ജെ ജോസഫ്

കോട്ടയം : ജോസ് കെ. മാണി നിലവില്‍ പാര്‍ട്ടിയിലില്ലെന്ന് പി.ജെ ജോസഫ്. ജോസ് കെ. മാണിക്ക് ഇനി സ്വന്തം വഴി നോക്കാം. ജോസ് കെ. മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണ്. പാലായില്‍ തനിക്ക് അണികളുണ്ടോ എന്ന് തെളിയിക്കും. ഇതിന്റെ ഭാഗമായി പാലായില്‍ ശക്തിപ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ ജനസമ്മതിയും സ്വീകാര്യതയുമില്ലാത്ത സ്ഥാനാര്‍ത്ഥിയായിരുന്നു മത്സരിച്ചതെന്നും ജോസഫ് വിമര്‍ശിച്ചു.

Top