ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ തിരിച്ചെത്തി; അംഗത്വം നൽകി ജോസ്‌ കെ മാണി

കോട്ടയം : മുൻ കേരള കോൺഗ്രസ്സ് നേതാവ് ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ തിരിച്ചെത്തി. ജോസ് കെ മാണിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ജോണി നെല്ലൂർ തറവാട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അംഗത്വം നൽകിയ ശേഷം ജോസ് കെ മാണി പ്രതികരിച്ചു. 1991, 1996, 2001 വർഷങ്ങളിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ജോണി നെല്ലൂർ.

ഇനിയും പല നേതാക്കൾ പാർട്ടിയിലേക്ക് മടങ്ങി വരും. ജോണി നെല്ലൂരിന്റെ മടങ്ങി വരവ് പാർട്ടിക്ക് കരുത്താകും. യുഡിഎഫിന്റെ ഭാഗമായിരുന്നയാൾ എൽഡിഎഫിന്റെ ഭാഗമാകുമ്പോൾ അത് വലിയ സന്ദേശമാണ് നൽകുന്നത്. ഉചിതമായ പദവി നെല്ലൂരിന് നൽകും. ജോണി വർഷങ്ങൾക്ക് മുൻപ് തന്നെ മടങ്ങി വരാനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും ജോസ്‌ കെ മാണി പറഞ്ഞു.

അതേസമയം, ജോസഫ് ഗ്രൂപ്പിൽ അതൃപ്‌തരായ നേതാക്കൾ ഇനിയും ഉണ്ടെന്ന് ജോണി നെല്ലൂർ പറഞ്ഞു. അവരെയും മാതൃസംഘടനയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top