Jorian Ponomareff says about thala ajith

ajith

ജിത്തിന്റെ 57ാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വീരം, വേതാളം എന്നിവയ്ക്ക് ശേഷം സിരുത്തൈ ശിവ ഒരുക്കുന്ന അജിത്ത് ചിത്രമാണിത്. തലയോടൊപ്പമുള്ള ചിത്രീകരണാനുഭവം പങ്കുവെച്ചിരിക്കുകയാണ് ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്റര്‍.

ജൊറിയന്‍ പൊനോമരെഫ് എന്ന ‘തല 57’ന്റെ വിദേശ ഷെഡ്യൂളിലെ സ്റ്റണ്ട് മാസ്റ്റര്‍ അജിത്തിനെക്കുറിച്ച് തനിക്കുള്ള അഭിപ്രായം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതില്‍ മാത്രമല്ല, ഫൊട്ടോഗ്രഫിയിലും പുലിയാണ് തലയെന്നാണ് ജൊറിയന്റെ അനുഭവസാക്ഷ്യം. ചിത്രീകരണത്തിനിടെ ബൈക്കില്‍ താന്‍ നടത്തിയ അഭ്യാസം അജിത്ത് ക്യാമറയില്‍ പകര്‍ത്തിയത് ഒപ്പം പങ്കുവച്ചാണ് അദ്ദേഹം പറയുന്നത്.

ജൊറിയന്റെ വാക്കുകള്‍:

ഒരു ഗ്യാങ്സ്റ്റര്‍ സിനിമയാണ് ഇത്. പ്രതിബന്ധതതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു സംഘം. അജിത്ത്കുമാറിനൊപ്പം ജോലി ചെയ്യുന്നു എന്ന പ്രത്യേകതയുണ്ട്. അതൊരു ബഹുമതിയായാണ് എനിക്ക് തോന്നുന്നത്.

ഇന്ത്യയിലെ വലിയ താരമാണ് അദ്ദേഹം. എന്റെ ബൈക്കില്‍ ഒട്ടേറെ ആക്ഷന്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അങ്ങേയറ്റം വിനയാന്വിതനുമാണ് അദ്ദേഹം.

ജയലളിതയുടെ അനന്തരാവകാശിയായി തമിഴകത്തിന്റെ മുഖ്യമന്ത്രിയാകുമെന്നുവരെ ‘തല’യെക്കുറിച്ച് പറഞ്ഞുകേട്ടിരുന്നു. ജയലളിതയുടെ മരണസമയത്ത് രജനീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ എത്തിയെങ്കിലും കാത്തിരിപ്പ് അജിത്തിന് വേണ്ടിയായിരുന്നു

‘തല 57’ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ബള്‍ഗേറിയയിലായിരുന്നു അജിത്ത് ആദ്യം ഒരു അനുശോചനസന്ദേശം അയച്ചുനല്‍കി. സംസ്‌കാരത്തിന് ശേഷം അദ്ദേഹം നേരിട്ട് എത്തുകയും ചെയ്തു.

Top