ബാഴ്‌സലോണയ്ക്ക് സംഭവിക്കാന്‍ പോകുന്നത് റയലിന്റെ ഗതി; മുന്നറിയിപ്പുമായി ജോര്‍ദി ക്രൈഫ്

MESSIII

സൂപ്പര്‍ ക്ലബ് ബാഴ്‌സലോണയ്ക്ക് മുന്നറിയിപ്പുമായി മുന്‍ ഡച്ച് ഫുട്‌ബോള്‍ താരം ജോര്‍ദി ക്രൈഫ്. റയല്‍ മാഡ്രിഡഡില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വരും വര്‍ഷത്തില്‍ ബാഴ്‌സലോണക്ക് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളുടെ സൂചനകളാണെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

സംഭവം എന്താണെന്ന് വെച്ചാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ടതോടെ റയല്‍ മാഡ്രിഡ് ഈ സീസണില്‍ കളി ജയിക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. ഇതു പോലെ മെസ്സി വിട്ടു പോയാല്‍ ബാഴ്‌സലോണയും തളരും എന്നാണ് മുന്‍ ബാഴ്‌സലോണ താരം കൂടിയായ ക്രൈഫ് മുന്നറിയിപ്പു നല്‍കുന്നത്.

റോണോ യുവന്റസിലേക്ക് പോയപ്പോള്‍ റയല്‍ മാഡ്രിഡ് ഒരുപാട് കഷ്ടപ്പെടുകയും പരിശീലകനെ പുറത്താക്കേണ്ടി വരികയും ചെയ്തിരുന്നു. അതു പോലെ ഒരു ഗതി വരാതിരിക്കാന്‍ ബാഴ്‌സലോണ ഇപ്പോഴേ ഒരുങ്ങണമെന്നും ക്രൈഫ് പറയുന്നു.

Top