മെസ്സിക്ക് കിട്ടാത്ത ബാലന്‍ ഡി ഓര്‍ കള്ളം; പ്രതിഷേധവുമായി ജോര്‍ഡി ആല്‍ബ

ബാഴ്‌സലോണ: ബാലന്‍ ഡി ഓറിന്റെ നീണ്ട നാളത്തെ ചരിത്രം തിരുത്തിക്കുറിച്ച് ഇത്തവണ മെസ്സിയെ അഞ്ചാം സ്ഥാനക്കാരനാക്കിയതിനെതിരേ പ്രതിഷേധവുമായി ബാഴ്‌സയിലെ സഹതാരം ജോര്‍ഡി ആല്‍ബ രംഗത്ത്. ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍താരമായമെസ്സിക്ക് കിട്ടാത്ത പുരസ്‌കാരം കള്ളമാണെന്നും ആല്‍ബ പ്രതികരിച്ചു.

ഫ്രീകിക്കിലൂടെ രണ്ടുഗോളുകളാണ് എസ്പാന്യോളിനെതിരേ മെസി നേടിയത്. ആദ്യമായിട്ടാണ് ലാലിഗയില്‍മെസ്സിരണ്ടു ഫ്രീകിക്ക് ഗോളുകള്‍ ഒരുമത്സരത്തില്‍ നേടുന്നത്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച താരംമെസ്സിയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും മെസ്സിഎങ്ങനെ ലോക ഫുട്‌ബോളര്‍ ആയില്ലെന്ന കാര്യത്തില്‍ ആര്‍ക്കും ഉത്തരമില്ലെന്നും ആല്‍ബ പറയുന്നു-എസ്പാന്യോളിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ബാഴ്‌സ കീഴടക്കിയ മത്സരത്തിനു ശേഷമാണ് ആല്‍ബയുടെ പ്രതികരണം.

Top