ജോർദ്ദാൻ രാജാവിനെതിരെ ഗൂഢാലോചന; കൊട്ടാരം ജീവനക്കാർ പിടിയിൽ

റിയാദ്: ജോർദ്ദാൻ രാജാവിനെതിരെ ഗൂഢനീക്കം നടത്തിയതിന്റെ പേരിൽ കൊട്ടാരം ജീവനക്കാർ പിടിയിലായി. മുൻ രാജാവിന്റെ അമ്മാൻ നഗരത്തിലെ മുൻ രാജാവിൻ്റെ കൊട്ടാരത്തിൽ നടത്തിയ റെയ്ഡിലാണ് രണ്ട് ജീവനക്കാരെ പിടികൂടിയത്. നിലവിലെ രാജാവായ അബ്ദള്ള രണ്ടാമനെതിരെ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജോർദ്ദാൻ രാജകുടുംബത്തിന്റെ സന്തതസഹചാരിയും സൗദി അറേബ്യയിലെ ജോർദ്ദാൻ പ്രതിനിധിയുമായ ഹസ്സൻ ബിൻ സെയ്ദ്, ബാസേം ഇബ്രാഹിം അബ്ദുള്ള എന്നിവരെയാണ് പിടികൂടിയത്.

ജോർദ്ദാൻ രാജകുടുംബത്തിന് നേരെയുള്ള വൻ ഗൂഢാലോചനയാണെന്ന നിഗമനത്തിലാണ് പോലീസുള്ളത്. പിടികൂടിയ രണ്ടു പേരെക്കൂടാതെ ആർക്കൊക്കെ പങ്കുണ്ടെന്നത് ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. നിലവിലെ രാജാവായ അബ്ദുള്ള രണ്ടാമന്റെ പാതിസഹോദരനായ ഹമാസ് ബിൻ അൽ ഹുസൈനെ ഗൂഢാലോചനയുമായി ബന്ധമുള്ളതിന്റെ പേരിൽ വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോർട്ട്  പോലീസ് തള്ളി.

ആകെ 20 പേരെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പറയുന്നത്. വിദേശശക്തികൾക്കുള്ള പങ്ക് ജോർദ്ദാൻ തള്ളി ക്കളയുന്നില്ല. ജോർദ്ദാൻ സൈന്യം രാജ്യത്തിന്റെ സുരക്ഷിതത്വ നടപടി ശക്തമാക്കിയിരിക്കുകയാണ്. അമേരിക്കയുടെ മദ്ധ്യേഷ്യയിലെ ശക്തരായ കൂട്ടാളി എന്ന നിലയിൽ ജോർദ്ദാനെതിരെ ഐ.എസ് ഭീകരരുടെ ആക്രമണ സാദ്ധ്യതയും സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്. 2010ൽ അഫ്ഗാനിൽ വെച്ച് അബ്ദുള്ള രാജാവിന്റെ അകന്ന ബന്ധുവും ജോർദ്ദാന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ഏഴ് സി.ഐ.എ ഉദ്യോഗസ്ഥരുമടക്കം ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Top