സൗദിയില്‍ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചു

റിയാദ്: ലോകത്താകമാനം കടുത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെ സൗദി അറേബ്യയില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. കൊറോണ ജാഗ്രതയുടെ ഭാഗമായി ഉംറ തീര്‍ത്ഥാടകര്‍ക്കടക്കം സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Top