ജോര്‍ഡന്‍ മറെ ജംഷഡ്പൂര്‍ എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു

ഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ജോര്‍ഡന്‍ മറെ ജംഷഡ്പൂര്‍ എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു. രണ്ട് വര്‍ഷത്തേക്കാണ് താരം ജംഷഡ്പൂരുമായി കരാറില്‍ ഏര്‍പ്പെട്ടത്. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടോപ്പ സ്‌കോററായിരുന്നു മറെ. ഏഷ്യന്‍ ക്വോട്ടയിലെത്തിയ മറെ ഏഴ് ഗോളുകള്‍ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. 25കാരനായ താരത്തെ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍, മറെ അടക്കം എല്ലാ വിദേശതാരങ്ങളെയും ക്ലബ് റിലീസ് ചെയ്യുകയായിരുന്നു.

അതേസമയം, ഡ്യൂറന്‍ഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ഇനി കളിക്കുക. ഗ്രൂപ്പ് എയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സും മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബും തമ്മിലാണ് ആദ്യ മത്സരം. അടുത്ത മാസം അഞ്ചാം തിയതി വൈകിട്ട് 4.15നാണ് മത്സരം നടക്കുക. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സെപ്തംബര്‍ 11നാണ് ആദ്യ മത്സരം കളിക്കുക. ഇന്ത്യന്‍ നേവിയാണ് എതിരാളികള്‍. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം.

 

Top