ജോര്‍ദാനിലെ വെള്ളപ്പൊക്കത്തിലും മഴവെള്ളപാച്ചിലിലും ഒമ്പതുപേര്‍ മരിച്ചു

അമ്മാന്‍: ജോര്‍ദാനിലെ പുരാതന നഗരമായ പെട്രയില്‍ മലവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും. സംഭവത്തെതുടര്‍ന്ന്
ഒമ്പതുപേര്‍ മരിച്ചു. അഞ്ചു പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇവിടെയെത്തിയ വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

കാണാതായവര്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

Top