ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിനിടെ ജോണി ബെയര്‍‌സ്റ്റോയുടെ പ്രകോപനം

ധരംശാല: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിനിടെ ജോണി ബെയര്‍‌സ്റ്റോയുടെ പ്രകോപനം. ഇന്ത്യന്‍ താരം ശുഭ്മന്‍ ഗില്ലിനോടാണ് ബെയര്‍‌സ്റ്റോ കോര്‍ത്തത്. പിന്നാലെ സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലും തര്‍ക്കത്തില്‍ ഇടപെട്ടു. ഒടുവില്‍ ബെയര്‍‌സ്റ്റോയെ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോഴാണ് തര്‍ക്കത്തിന് അവസാനമായത്.

ബെയര്‍‌സ്റ്റോ ഇന്ന് കുറച്ച് റണ്‍സ് അടിച്ചതിന്റെ ചാട്ടമെന്ന് സര്‍ഫറാസ് പറഞ്ഞു. ഒടുവില്‍ 39 റണ്‍സുമായി നിന്ന ബെയര്‍‌സ്റ്റോയെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഈ സമയത്തും സര്‍ഫറാസ് ബെയര്‍‌സ്റ്റോയെ പരിഹസിച്ചാണ് പറഞ്ഞയച്ചത്.ഇന്ത്യയ്‌ക്കെതിരെ അഞ്ച് ടെസ്റ്റിലും മോശം പ്രകടനമാണ് ബെയര്‍‌സ്റ്റോ നടത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിലെ സ്വിംഗ് ബൗളിംഗിന് മുമ്പില്‍ താങ്കള്‍ എത്ര റണ്‍സ് നേടുമെന്ന് ഗില്ലിനോട് ബെയര്‍‌സ്റ്റോ ചോദിച്ചു. ഇതോടെ തര്‍ക്കത്തില്‍ ഇടപെട്ട ധ്രുവ് ജുറേല്‍ ജോണി ബെയര്‍‌സ്റ്റോയോട് തര്‍ക്കത്തില്‍ നിന്നൊഴിവാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സര്‍ഫറാസ് ഖാന്‍ ഇവിടെ ഇടപെട്ടു.

ശുഭ്മന്‍ ഗില്ലിനോട് ജോണി ബെയര്‍‌സ്റ്റോയാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ തളര്‍ന്ന് നിന്നപ്പോള്‍ താങ്കളെ പുറത്താക്കിയില്ലേയെന്ന് ബെയര്‍‌സ്റ്റോ ഗില്ലിനോട് ചോദിച്ചു. എന്നാല്‍ താന്‍ 100 റണ്‍സ് അടിച്ചു കഴിഞ്ഞാണ് ഇത് സംഭവിച്ചതെന്ന് ഗില്‍ മറുപടി നല്‍കി. താങ്കള്‍ ഈ പരമ്പരയില്‍ എത്ര റണ്‍സ് അടിച്ചെന്നും ഗില്‍ ബെയര്‍‌സ്റ്റോയോട് ചോദിച്ചു.

Top