തിരക്കുകള്‍ക്കിടയില്‍ പ്രണയത്തെ കുറിച്ച് വാചാലയായി ഐശ്വര്യ രാജേഷ്

aishwarya

ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഐശ്വര്യ രാജേഷ് ഇപ്പോള്‍ തമിഴിലും തിരക്കുള്ള താരമാണ്. രണ്ട് വര്‍ഷം മുന്‍പ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഐശ്വര്യയ്ക്ക് കൈ നിറയെ വമ്പന്‍ ചിത്രങ്ങളാണ് ഇപ്പോഴുള്ളത്.

എന്നാല്‍ ഇപ്പോള്‍, തിരക്കുകള്‍ക്കിടയില്‍ താരം തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. തനിക്ക് രണ്ട് പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും, എന്നാല്‍ അത് വിജയിച്ചില്ലെന്നുമാണ് താരം പറയുന്നത്. തമ്മിലുണ്ടായ പല അഭിപ്രായവ്യത്യാസങ്ങളും ബന്ധം നീണ്ടുനില്‍ക്കുവാന്‍ അനുവധിച്ചില്ലെന്ന് പറഞ്ഞ ഐശ്വര്യ മൂന്നാമത്തെ പ്രണയം സ്ഥായിയായിരിക്കുമെന്നും, എക്കാലത്തും നിലനില്‍ക്കുംന്നതായിരിക്കുമെന്നും വ്യക്തമാക്കി.

Top