Jomon T John To Make Tamil & Bollywood Debut

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ തമിഴിലേക്ക്. ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ ഒരുക്കുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായാണ് ജോമോന്റെ തമിഴ് അരങ്ങേറ്റം.

സിനിമയുമായി ബന്ധപ്പെട്ട് ഗൗതം മേനോനുമായി കൂടിക്കാഴ്ച നടത്തിയെന്നും മികച്ച തിരക്കഥയാണ് സിനിമയുടേതെന്നെും ജോമോന്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ എന്നു നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ജോമോന്‍ ആണ്.

ഈ വര്‍ഷം പ്രിയദര്‍ശന്റെ ഹിന്ദി ചിത്രത്തിനും ഛായാഗ്രഹണം ജോമോന്റേതാണ്. മാത്രമല്ല ദുല്‍ക്കറിനെ നായകനാക്കി അടുത്തവര്‍ഷം സിനിമ സംവിധാനം ചെയ്യാനും ജോമോന്‍ പദ്ധതിയിടുന്നുണ്ട്.

Top