അന്ന് ബാലതാരമായി തിളങ്ങി; ഇനി നായകന്‍ ആവാന്‍ സന്ദീപ് ചിത്രത്തില്‍ ജോമോന്‍ ജോഷി

ബാലതാരമായി ക്രോണിക് ബാച്ച്ലര്‍, രാക്ഷസ രാജാവ്, കരുമാടിക്കുട്ടന്‍, എന്നീ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ജോമോന്‍ ജോഷി നായകനാവുന്നു. സന്ദീപ് അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന 99 സ്ട്രീറ്റ് എന്ന ചിത്രത്തിലൂടെയാണ് താരം നായകനായിട്ടെത്തുന്നത്.

സംവിധായകന്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ അറിയിച്ചത്. സൗഹൃദവും പ്രണയവും പ്രതികാരവും നിറഞ്ഞ ത്രില്ലര്‍ സിനിമയായിരിക്കുമിതെന്നാണ് സൂചന. ചിത്രീകരണം ഡിസംബര്‍ അവസാനം തുടങ്ങും.

സന്ദീപ് അജിത്ത് കുമാറിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

നമസ്‌കാരം, അപ്പോ നമ്മുടെ നായകനെ അവതരിപ്പിക്കുകയാണ്… നിങ്ങള്‍ക്ക് ക്രോണിക് ബാച്ച്ലര്‍ സിനിമയില്‍ സാക്ഷാല്‍ മമ്മൂക്കയ്ക് റോസാപൂ കൊണ്ട് കൊടുത്ത പയ്യനെ ഓര്‍മ്മയില്ലേ , ശേഷം ഇന്നസെന്റ് ചേട്ടനെ ഇഷ്ടിക എറിഞ്ഞു നമ്മളെ കുടുകുടാ ചിരിപ്പിച്ച ആ പയ്യന്‍, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നത്തിലും ‘മാമ എന്റെ 100 രൂപ ‘എന്നും പറഞ്ഞു പിന്നാലെ നടന്നു നമ്മളെ ചിരിപ്പിച്ച 10 വയസുകാരന്‍.

അതുപോലെ രാക്ഷസരാജാവിലും,ഫാന്റത്തിലും, പോക്കിരിരാജയിലും, തുടങ്ങി അവസാനം കാമുകിയിലും, മാഫിഡോണയിലും വരെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ് കവര്‍ന്ന നമ്മുടെ സ്വന്തം ജോമോന്‍ ജോഷി, 99 സ്ട്രീറ്റ് എന്ന എന്റെ സിനിമയിലൂടെ ആദ്യമായി നായക വേഷത്തില്‍ എത്തുന്നു.

പത്തനംതിട്ട, ട്രിവാന്‍ഡ്രം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഡിസംബര്‍ അവസാന വാരം മുതല്‍ ചിത്രീകരണം നടക്കുന്നതാണ് എല്ലാവരുടെയും സപ്പോര്‍ട്ടും, പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു. ബാക്കി കാസ്റ്റിംഗ് നടക്കുന്നു, വഴിയേ അറിയിക്കും.

Top