ഇത് 37 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളത്… ഇപ്പോ എനിക്കെത്ര വയസായി ഊഹിക്കൂ

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ കുട്ടി ഉണ്ണിയാര്‍ച്ചയായി മലയാളസിനിമയിലെത്തി മലയാളികളുടെ മനംകവര്‍ന്ന നടിയാണ് ജോമോള്‍. അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായും ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികയായും മലയാള സിനിമയെ കൈയ്യിലെടുത്തു.

എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രണയത്തിന്റെ മുഖം കൂടിയായി മാറി ജോള്‍മോള്‍. കുറച്ച് കാലം സിനിമയില്‍ നിന്നും വിട്ട് നിന്ന താരം കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. ഇത് 37 വര്‍ഷങ്ങള്‍ക്കുമുമ്പ്.. ഇപ്പോള്‍ എനിക്കെത്ര വയസ്സെന്ന് ഊഹിക്കാമല്ലോ? എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്ക് വച്ചത്.

Top