ധര്‍മ്മജന്‍ നന്നായി വായിക്കും; അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ടാകും

പ്രളയദുരിതാശ്വാസം ജനങ്ങളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ കൃത്യത പാലിച്ചില്ലെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇപ്പോഴിതാ നടന്‍ ജോജു ജോര്‍ജ് ധര്‍മ്മജന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ജോജു പറയുന്നതിങ്ങനെ… ‘സത്യം പറഞ്ഞാല്‍ ധര്‍മ്മന്‍ പറയുമ്പോഴാണ് ഞാന്‍ ഈ കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത്. ഇതിന്റെ വസ്തുത എന്താണെന്ന് അറിയാതെ ഞാനിതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഒരു തമാശ റോളുകള്‍ ചെയ്യുന്ന നടന്‍ എന്നതിലുപരി എനിക്ക് ധര്‍മ്മജനെ അറിയാം. നന്നായി വായിക്കുകയും, നല്ല ആശയപരമായ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്ന മനുഷ്യനാണ്. അദ്ദേഹം പറഞ്ഞതില്‍ എന്തെങ്കിലും ഒരു കാര്യമുണ്ടാകും എന്നുതന്നെയാണ് എന്റെ വിശ്വാസം’.

എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയാന്‍ ആകില്ല. സിസ്റ്റം അവരുടെ കൈയിലാണ്. കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതും അവരാണ്. തന്റെ വ്യക്തിപരമായ ഒരു കാര്യത്തിനായി ഒരു വില്ലേജ് ഓഫീസില്‍ 15 ദിവസത്തോളം നടക്കേണ്ടി വന്നിട്ടുണ്ടെന്നും ജോജു പറയുന്നു.

Top