ഇങ്ങേര് വല്ലാത്തൊരു മനുഷ്യന്‍ തന്നെ; ഡികാപ്രിയോയെ അഭിനന്ദിച്ച് ജോജു

സ്‌കര്‍ പുരസ്‌കാര ജേതാവും ഹോളിവുഡ് സൂപ്പര്‍താരവുമായ ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക് കൈയ്യടിച്ച് മലയാളി താരം ജോജു ജോര്‍ജ്. ആമസോണ്‍ തീ കെടുത്താന്‍ 5 മില്യണ്‍ ഡോളര്‍ നല്‍കിയതിനാണ് ജോജു അഭിനന്ദനമറിയിച്ചത്. ‘ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്,’ എന്നായിരുന്നു ജോജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടു വന്നതും ഇപ്പോള്‍ തീയണയ്ക്കാനുള്ള സഹായം ചെയ്യുകയും വഴി വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ഡികാപ്രിയോ തെളിയിച്ചുവെന്നും ജോജു പറഞ്ഞു.

‘ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിന് ശേഷമാണ് U.N അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നത്. ദാ ഇപ്പോ ആമസോനിണ് വേണ്ടി ഇങ്ങേരുടെ വക 36 മില്യണ്‍ ഡോളറും. വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് Leo തെളിയിച്ചു. വല്ലാത്തൊരു മനുഷ്യന്‍ തന്നെ. Leonardo Di Caprio ‘ എന്നും ജോജു കുറിച്ചു.

Top