ജോജു ജോര്‍ജ്ജിന്റെ ‘പീസ്’ ചിത്രീകരണം തൊടുപുഴയില്‍

ജോജു ജോര്‍ജ്ജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. പീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആശ ശരത്ത്, സിദ്ധിഖ്, ലെന, അദിതി രവി, വിജിലേഷ്, ഷാലു റഹീം തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സ്‌ക്രിപ്ട് ഡോക്ടര്‍ പിക്‌ചേഴ്‌സാണ്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

ഷമീര്‍ ഗിബ്രാനാണ് ഛായാഗ്രഹണം. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, കല ശ്രീജിത്ത് ഓടക്കാലി, സംഗീതം ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് ജിഷാദ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് ജിതിന്‍ മധു, ചീഫ് അസോ. ഡയറക്ടര്‍ കെ.ജെ വിനയന്‍, അസോ. ഡയറക്ടര്‍ മുഹമ്മദ് റിയാസ്, പി ആര്‍ പി.ശിവപ്രസാദ് എന്നിവരാണ്. മമ്മൂട്ടിക്കൊപ്പം വണ്‍, ധനുഷിനൊപ്പം ജഗമേ തന്തിരം, തുറമുഖം, മാലിക്, ചുരുളി, ഒറ്റക്കൊമ്പന്‍ തുടങ്ങിയവയാണ് ജോജു അഭിനയിക്കുന്ന പുതിയ ചിത്രങ്ങള്‍.

Top