‘പീസി’ലെ ‘കള്ളത്തരം’ പാട്ടുമായി ജോജു ജോർജ്

വാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്ത് ജോജു ജോർജ് നായകനാവുന്ന ‘പീസി’ലെ രണ്ടാം ​ഗാനം പുറത്തിറങ്ങി. ജോജു ജോർജ്ജാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വരികളും വിഷ്വൽസും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്നതാണ്. ഒരു കോമഡി സിനിമയുടെ സ്വഭാവമാണ് പാട്ടിന്റേത്. ദിനു മോഹൻ എഴുതിയ പാട്ടിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സൻഫീറും സംഗീത സംവിധായകനായ ജുബൈർ മുഹമ്മദും ചേർന്നാണ്. നവാഗതനായ സൻഫീർ. കെ കഥയും സംവിധാനവും നിർവ്വഹിച്ച സിനിമ 80 ദിവസങ്ങൾ എടുത്ത് തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചത്.

സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജുവിനൊപ്പം ആശാ ശരത്ത്, രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട്, സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ തുടങ്ങി വലിയ താരനിര ഈ സിനിമയിലുണ്ട്.

Top