മലയാളികളുടെ പ്രിയപ്പെട്ട ജിബ്രൂട്ടന് വിവാഹാശംസകള്‍ നേര്‍ന്ന് ജോജു ജോര്‍ജ്

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടന്‍ ഗോകുലന്‍ എം.എസിന് വിവാഹാശംസകള്‍ നേര്‍ന്ന് ജോജു ജോര്‍ജ്. വിവാഹ ക്ഷണകത്ത് പങ്ക് വച്ചാണ് ജോജു ഗോകുലന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. മേയ് 28-ന് വിവാഹിതനാകുന്ന ഗോകുലന്റെ വധു ധന്യയാണ്.

എന്റെ പ്രിയപ്പെട്ട ഗോകുവിന് വിവാഹ മംഗളാശംസകള്‍. എന്റെ എല്ലാ പ്രാര്‍ഥനയും ഒപ്പമുണ്ടാകും എന്നാണ് ജോജു തന്റെ പോസ്റ്റില്‍ പറയുന്നത്. ജോസഫ് എന്ന സിനിമയില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന കോമഡി സിനിമയില്‍ ഗോകുലന് ചെയ്ത ജിംബ്രൂട്ടന് എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ആ പേര് സമൂഹ മാധ്യമങ്ങളിലും വലിയ ഹിറ്റാണ്.

Top