പ്രതിനായക വേഷത്തില്‍ തിളങ്ങാന്‍ ജോജു ജോര്‍ജ്‌, ആദ്യ തെലുങ്ക് ചിത്രം; ആദികേശവ റിലീസിനൊരുങ്ങുന്നു

തെലുങ്ക് ചിത്രം ‘ആദികേശവ’ റിലീസിന ഒരുങ്ങുന്നു. പഞ്ച വൈഷ്ണവ് തേജ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ശ്രീകാന്ത് എന്‍ റെഡ്ഡി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി താരം ജോജു ജോര്‍ജിന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയാണ്.

തിരക്കഥാകൃത്തായ ശ്രീകാന്ത് കന്നി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദികേശവ. വില്ലന്‍ വേഷത്തിലാണ് ജോജു ചിത്രത്തില്‍ എത്തുന്നത്. ശ്രീലീലയാണ് നായിക. മലയാളി താരം അപര്‍ണ ദാസും പ്രധാന വേഷത്തിലുണ്ട്.

മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആണ് സിനിമയുടെ ജോണര്‍. സിത്താര എന്റര്‍ടൈന്‍മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ സൂര്യദേവര നാഗ വംശിയും എസ് സായ് സൗജന്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ഏപ്രിലില്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചെങ്കിലും പിന്നൂട് നീണ്ട് പോവുകയായിരുന്നു. നവംബര്‍ 24ന് ആദികേശവ തിയേറ്ററുകളിലെത്തും.

Top