‘ഇരട്ട’കളായി ജോജു ജോർജ്ജ് എത്തുന്നു, ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടു

ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരട്ട’. ജോജു ജോർജ് ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധയാകർഷിച്ച രോഹിത് എം ജി കൃഷ്‍ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഇരട്ട’യുടെ റിലീസ് പ്രഖ്യാപിച്ചു.

ഫെബ്രുവരി രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്. ദേശീയ, സംസ്ഥാന അവാർഡുകൾ ഇതിനകം സ്വന്തമാക്കിയിട്ടുള്ള ജോജു ജോർജിൻറെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ‘ഇരട്ട’യിലെ രണ്ടു കഥാപാത്രങ്ങളെന്ന് ചിത്രത്തിന്റ പ്രവർത്തകർ പറയുന്നു. സ്വഭാവത്തിൽ വ്യത്യസ്‍തകളുള്ള ഇരട്ടകളാണ് ജോജുവിൻറെ കഥാപാത്രങ്ങൾ. ‘ഇരട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.

Top