വ്യത്യസ്ത ലുക്കില്‍ ജോജു ജോര്‍ജ് ; ജോസഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ജോസഫി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. ‘മാന്‍ വിത് സ്‌കെയര്‍’ എന്നാണ് ടാഗ്ലൈന്‍.

സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, സിനില്‍, മാളവിക മേനോന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഷാഹി കബീര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മനേഷ് മാധവനാണ്. സംഗീതം രഞ്ജിന്‍ രാജു. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഹരിദാസാണ് ചിത്രം നിര്‍മിക്കുന്നത്.

Top