ജോജു ജോര്‍ജ് ചിത്രം ‘പുലിമട’ റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോര്‍ജും ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പുലിമട’.പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് എ.കെ. സാജനാണ്. ഛായാഗ്രഹണം വേണു. ലാന്റ് സിനിമാസിന്റെയും, ഐസ്റ്റീന്‍ മീഡിയയുടെയും ബാനറില്‍ എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് പുലിമട നിര്‍മിക്കുന്നത്.ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26ന് ചിത്രം തിയറ്ററുകളില്‍ എത്തും. എ കെ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്.

ബാലചന്ദ്ര മേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകന്‍ കൊണ്ടുപോവുകയെന്ന് അണിയറക്കാര്‍ പറയുന്നു.

മ്യൂസിക് ഇഷാന്‍ ദേവ്, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനീഷ് ബംഗ്ലാന്‍, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് പെരുമ്പാവൂര്‍, ആര്‍ട്ട് ഡയറക്ടര്‍ ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, ഷമീര്‍ ശ്യാം, കൊസ്റ്റ്യൂം സുനില്‍ റഹ്മാന്‍, സ്റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈനിങ് & മിക്‌സിങ് സിനോയ് ജോസഫ്, ഗാനരചന റഫീക്ക് അഹമ്മദ്, ഡോ. താര ജയശങ്കര്‍, ഫാ. മൈക്കിള്‍ പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയാക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, ഡി ഐ ലിജു പ്രഭാകര്‍, വിഎഫ്എക്‌സ് പ്രോമിസ്, മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യുറ, സ്റ്റില്‍ അനൂപ് ചാക്കോ, റിന്‍സന്‍ എം ബി ,പിആര്‍ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, വിതരണം ആന്‍ മെഗാ മീഡിയ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top