ജോജു ജോര്‍ജ് ചിത്രം ആന്റണി ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലേക്ക്

ജോജു ജോര്‍ജ്ജിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന്റണി’. ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഡിസംബര്‍ 1ന് തിയറ്ററുകളിലേക്ക്.

രാജേഷ് വര്‍മ്മ തിരക്കഥ തയ്യാറാക്കുന്ന ചിത്രം ഫാമിലി-ആക്ഷന്‍ സിനിമയാണ്. ജോഷിയുടെ മുന്‍ ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകരെ വളരെയേറെ ആകര്‍ഷിക്കുന്ന ഒരു സിനിമ ആയിരിക്കും ‘ആന്റണി’ എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിന്‍ കുമാര്‍, ഗോകുല്‍ വര്‍മ്മ & കൃഷ്ണരാജ് രാജന്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ‘സരിഗമ’യും തിയേറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരന്‍, സംഗീതം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍: രാജശേഖര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ഷിജോ ജോസഫ്, സഹ നിര്‍മാതാക്കള്‍: സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിന്‍ കുമാര്‍, ഗോകുല്‍ വര്‍മ്മ & കൃഷ്ണരാജ് രാജന്‍, ഡിജിറ്റല്‍ പ്രമോഷന്‍: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, ഡിസ്ട്രിബ്യൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top