അഞ്ചുഭാഷകളിലായി ജോജു ജോര്‍ജ്ജിന്റെ മലയാളചിത്രം ‘പീസ്’

ജോജു ജോര്‍ജ്ജിനെ നായകനാക്കി അഞ്ച് ഭാഷകളിലിറങ്ങുന്ന ചിത്രം ‘പീസി’ന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ച് താരസാന്നിധ്യമായി. മോഹന്‍ലാല്‍, രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ്. ‘പീസ്’ ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ്. കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം.

‘ജോജു ജോര്‍ജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്ബീശന്‍, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്‍സന്‍ തുടങ്ങിയവരും ‘പീസി’ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ: സന്‍ഫീര്‍, തിരക്കഥ, സംഭാഷണം: സഫര്‍ സനല്‍, രമേഷ് ഗിരിജ, സംഗീത സംവിധാനം: ജുബൈര്‍ മുഹമ്മദ്, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, സന്‍ഫീര്‍, ആലാപനം: വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍, ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍.

Top