ജോജു ജോര്‍ജ് ചിത്രം ‘ജോസഫ്’ ; റിലീസ് തിയതി പുറത്തുവിട്ടു

ജോജു ജോര്‍ജ് നായകനായെത്തുന്ന ജോസഫ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. നവംബര്‍ 16ന് തിയറ്ററുകളിലെത്തും. ജോജു തന്റെ ഫേസ്ബക്ക് പേജിലൂടെയാണ് റിലീസ് തിയതി പുറത്തുവിട്ടത്.

എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷമാണ് ജോജുവിന്. ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചര്‍ച്ച ചെയ്യുന്നത് എന്നാണ് സൂചന.

സൗബിന്‍ താഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ഷാഹി കബീര്‍ തിരക്കഥയും മനേഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Top