പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ‘ഇരട്ട’യായി ജോജു: ട്രെയ്‌ലർ ഇറങ്ങി

കൊച്ചി: ജോജു ജോർജ്ജ് നായകനായി എത്തുന്ന ഇരട്ടയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ആണ് ഇരട്ട അണിയിച്ചൊരുക്കുന്നത്. ചിത്രത്തിൽ ജോജു ജോർജ്ജ് ഇരട്ട വേഷത്തിൽ ആണ് എത്തുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്.

നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. തമിഴ് താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായിൽ എത്തുന്നത്. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Top