ജോജു ജോർജിന്റെ മധുരം തുടങ്ങി

ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന മധുരത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയിൽ ജോജുവിന് പുറമെ അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അഹമ്മദ് കബീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് മധുരം നിർമ്മിക്കുന്നത്.

ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ് ഛായാ​ഗ്രഹണം. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംങ് മഹേഷ്‌ ബുവനെന്തുവാണ്.

Top