ത്രില്ലറുമായി ജോജുവും നരേനും ഷറഫുദ്ദീനും; അദൃശ്യത്തിന്റെ മോഷന്‍ പോസ്റ്റർ പുറത്ത്

മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം നിര്‍മിച്ച ത്രില്ലര്‍ ഡ്രാമ ചിത്രമാണ് ‘അദൃശ്യം’. നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രത്തിന്റെ ടൈറ്റിലും മോഷന്‍ പോസ്റ്ററും പുറത്തുവിട്ടു. നടന്‍ ടൊവിനോ തോമസാണ് ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

മലയാളത്തില്‍ അദൃശ്യം എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന ചിത്രത്തിന് ‘യുകി’ എന്നാണ് തമിഴില്‍ പേര്. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് മലയാളത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പരിയേറും പെരുമാള്‍ ചിത്രത്തിലൂടെ പ്രശസ്തനായ കതിര്‍, നരേന്‍, നട്ടി നടരാജന്‍ എന്നിവര്‍ യുകിയില്‍ മുഖ്യതാരങ്ങളാകുന്നു.

കായല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവര്‍ മലയാളത്തിലും തമിഴിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പാക്ക്യരാജ് രാമലിംഗം ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

പുഷ്പരാജ് സന്തോഷ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ആശിഷ് ജോസഫാണ്. സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഡോണ്‍ വിന്‍സന്റും ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് രഞ്ജിന്‍ രാജുമാണ്.

 

Top