ജോജു ജോർജ്- ഷീലു എബ്രഹാം ചിത്രം ‘സ്റ്റാർ’ ഒരുങ്ങുന്നു

നീരജ് മാധവ് നായകനായി എത്തിയ ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ജോജു ജോർജിനെ നായകനാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്റ്റാർ’. ഷീല എബ്രഹാമാണ് ചിത്രത്തിൽ നായികയായെത്തുന്നത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം നടക്കുക.

സുബിൻ സോമശേഖരനാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. തരുൺ ഭാസ്കർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കും. അതേസമയം ബിജു മേനോനെ നായകനാക്കി മാട്ടി എന്ന ചിത്രവും കഴിഞ്ഞ വർഷം ഡോമിൻ അനൗൺസ് ചെയ്തിരുന്നു.

Top