ജോജു ജോര്‍ജിന്റെ ‘ഇരു മുഖം’, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. ‘ഇരു മുഖം’ എന്ന് ആണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ ദിലീഷ് പോത്തന്‍ അടക്കമുള്ളവര്‍ ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

നവാഗതനായ ഷറഫുദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. തിരക്കഥ ബിജു ആര്‍ പിള്ള.

ലൈന്‍ പ്രൊഡ്യുസര്‍ എന്‍. എം ബാദുഷ. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ മാസത്തില്‍ ആരംഭിക്കും. നവതേജ് ഫിലിംസിന്റെ ബാനറില്‍ സുജന്‍ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

 

Top