‘ജോജി’; ടീസര്‍ പുറത്തിറങ്ങി, ആമസോണ്‍ പ്രൈമില്‍ റിലീസ്

ഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയുടെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഏപ്രില്‍ ഏഴിന് പ്രദര്‍ശനത്തിനെത്തും.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഹേഷിന്റെ പ്രതികാരത്തിന് തിരക്കഥ ഒരുക്കിയ ശ്യാം പുഷ്‌കരനാണ് ജോജിയുടെയും തിരക്കഥ കൈകാര്യം ചെയ്യുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം.

ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഷമ്മി തിലകന്‍, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

Top