‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം; നേട്ടം ബാഴ്‌സലോണ ഫിലിം ഫെസ്റ്റിവലില്‍

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം. ബാഴ്‌സലോണ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ സിനിമക്കുള്ള പുരസ്‌കാരമാണ് ഇത്തവണ ചിത്രം സ്വന്തമാക്കിയത്. ദിലീഷ് പോത്തനും ഫഹദുമാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഈ പുരസ്‌കാരത്തോടെ മൂന്ന് രാജ്യാന്തര പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കുന്നത്.

നേരത്തെ, വെഗാസസ് മൂവി അവാര്‍ഡില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ജോജി നേടിയിരുന്നു.

Top