കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാര്‍ച്ച് 28നും 29നും സംയുക്ത തൊഴില്‍ പണിമുടക്ക്

citu

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാര്‍ച്ച് 28നും 29നും സംയുക്ത തൊഴില്‍ പണിമുടക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കാര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കും സിഐടിയു. ഐഎന്‍ടിയുസി, ഐഐടിയുസി, സിഐടിയു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഫെബ്രുവരി 23-24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് പണിമുടക്ക് 28,29 തീയതികളിലേക്ക് മാറ്റിയത്. ദേശീയ പണിമുടക്കിന് മുന്നോടിയായി 25ന് അഖിലേന്ത്യാ പ്രതിഷേധം നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചു.

പണിമുടക്കിന് മുന്നോടിയായി കണ്ണൂര്‍ ജില്ലയിലെ 18 കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിഐടിയു അറിയിച്ചു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നടക്കുന്ന ഫെബ്രുവരി അവസാനത്തില്‍ ദേശീയ പണിമുടക്ക് നടത്താന്‍ കഴിഞ്ഞ നവംബറിലാണ് തീരുമാനമെടുത്തിരുന്നത്.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ രംഗത്തുവന്നു. കേന്ദ്ര ബജറ്റ് നിരാശാജനകമാണ്. പൊതുമേഖലാ വില്പന മാത്രമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായ നയപരമായ തീരുമാനം. പൊതു ജനങ്ങളുടെ പണമാണ് ധൂര്‍ത്തടിക്കുന്നത്. ലാഭകരമായ സ്ഥാപനമാണ് എല്‍ഐസി.

ഒരു നഷ്ടവുമില്ലാത്ത കാമദേനു വായ സ്ഥാപനത്തെ എന്തിന് വില്‍ക്കണം. സ്വത്ത് വില്‍ക്കാന്‍ കേന്ദ്രത്തിന് എന്ത് അധികാരം. ആകാശവും, ഭൂമിയും, കരയും, കടലുമെല്ലാം കേന്ദ്രം വില്‍ക്കുന്നു. ലാഭകരമായ പൊതു മേഖല സ്ഥാപനങ്ങള്‍ വരെ വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം നിരാശജനകമാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

Top