ഷര്‍ജീല്‍ ഉസ്മാനിയുടെ മോചനം ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന

ന്യൂഡല്‍ഹി: ഫ്രട്ടേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ഷര്‍ജീല്‍ ഉസ്മാനിയുടെ മോചനം ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന. ഒരു മാസത്തിലേറെയായി അലിഗഡ് ജയിലില്‍ തടവില്‍ കഴിയുകയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ദേശീയ സെക്രട്ടറിയും സിഎഎ വിരുദ്ധ സമര പോരാളിയുമായ ഷര്‍ജീല്‍ ഉസ്മാനി. 2020 ജൂലൈ 8നാണ് ഉത്തര്‍പ്രദേശ് പൊലീസ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ചില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടെത്തിയ അഞ്ചംഗ സംഘം അറസ്റ്റ് വാറന്റോ മെമ്മോയോ ഇല്ലാതെ ഷര്‍ജീലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കൂടാതെ ഷര്‍ജീലിന്റെ പുസ്തകങ്ങളും ലാപ്ടോപ്പും പിടിച്ചെടുത്തു. പൗരത്വ സമരത്തിന്റെ പേരിലാണ് ഷര്‍ജീലിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

അലിഗഢ് സര്‍വകലാശാലയില്‍ നടന്നതുള്‍പ്പെടെയുള്ള സംഘര്‍ഷങ്ങളുടെ പേരില്‍ അഞ്ച് എഫ്.ഐ.ആറുകളാണ് ഷര്‍ജീല്‍ ഉസ്മാനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൗരത്വ സമരത്തിന്റെ മുന്നില്‍ നിന്ന ഷര്‍ജീല്‍ ഉസ്മാനിയേയും ഒപ്പമുള്ളവരെയും ജയിലില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗത്തെ പ്രമുഖരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

Top